22 August Thursday

യൂണിവേഴ്‌‌‌സിറ്റി കോളേജ് സംഘര്‍ഷം: പ്രതികള്‍ സ്വന്തം കോളേജില്‍ പരീക്ഷ എഴുതിയെന്ന പ്രചരണം തെറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം > തിരുവനന്തപുരം യൂണിവേഴ്‌‌സിറ്റി കോളേജിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികള്‍ പിഎസ്‌‌സി പരീക്ഷ എഴുതിയത് യൂണിവേഴ്‌‌സിറ്റി കോളേജില്‍ തന്നെയാണെന്ന മാധ്യമങ്ങളുടെ പ്രചരണം തെറ്റ്. മുഖ്യപ്രതിയായ ശിവ രഞ്ജിത്ത് ആറ്റിങ്ങലിലെ വഞ്ചിയൂര്‍ ഗവ.യുപി സ്‌കൂളിലും നസീം തൈക്കാട് ബിഎഡ് കോളേജിലും പ്രണവ് മാമം ഗോകുലം പബ്ലിക് സ്‌കൂളിലുമാണ് പരീക്ഷ എഴുതിയത്.

2018 മെയ് 26നാണ് വിവിധ ബറ്റാലിയനിലേക്ക് പിഎസ്‌‌സി പൊതുപരീക്ഷ നിശ്ചയിച്ചിരുന്നത്. പൊതുപരീക്ഷയ്‌ക്ക് ഏത് ജില്ലയിലേക്ക് അപേക്ഷിച്ചാലും പരീക്ഷാസെന്റര്‍ ഉദ്യോഗാര്‍ഥിക്ക് ഇഷ്ടമുള്ള ജില്ല തെരഞ്ഞെടുക്കാം. മൂവായിരത്തോളം പേരാണ് തിരുവനന്തപുരം ജില്ല തെരഞ്ഞെടുത്തത്. അവര്‍ക്കെല്ലാം തിരുവനന്തപുരം തന്നെ പരീക്ഷാകേന്ദ്രമായി ലഭിച്ചു.

കോഴിക്കോട് നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്‌തതിനാല്‍ മാറ്റിവെച്ച പരീക്ഷ 2018 ജൂലൈ 22നാണ് നടത്തിയത്. അതിനാലാണ് റിവൈഎസ്‌ഡ് ഹാള്‍ടിക്കറ്റ് വിതരണം ചെയ്യേണ്ടിവന്നത്.

പ്രതികള്‍ മൂന്നുപേരും ഒരേ സെന്ററിലാണ് പരീക്ഷ എഴുതിയതെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ ഇവരുടെ ഹാള്‍ടിക്കറ്റുകള്‍ പുറത്തുവന്നതോടെ ശിവ രഞ്ജിത്ത് മാത്രം യൂണിവേഴ്‌‌സിറ്റി കോളേജില്‍ പിഎസ്‌സി പരീക്ഷ എഴുതി എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്ന പിഎസ്‌‌സിയെ ഇല്ലാത്തകാര്യം പ്രചരിപ്പിച്ച്  കരിവാരിത്തേക്കാനാണ്  ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇതാണിപ്പോള്‍ പൊളിഞ്ഞത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top