19 August Monday

പിഎസ്‌സി അഡ്വൈസ്‌ മെമ്മോ ഇനി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കൊച്ചി > നിയമന ശുപാര്‍ശ മെമ്മോ (അഡ്വൈസ്‌ മെമ്മോ) ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി ഓഫീസില്‍ വച്ച്‌ നേരിട്ട് കൈമാറാൻ തീരുമാനം. നിലവില്‍ സാധാരണ തപാലിലാണ് അഡ്വൈസ്‌ മെമ്മോ അയക്കുന്നത്‌. പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു. അഡ്വൈസ്‌ മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയുമില്ല. പകരം നിയമനം ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ്‌ നല്‍കാൻ മാത്രമേ കഴിയൂ.

നിയമന ശുപാര്‍ശ കമ്മീഷന്റെ ഓഫീസില്‍ നേരില്‍ ഹാജരായി ഉദ്യോഗാര്‍ത്ഥി കൈപ്പറ്റുന്നതോടെ അതിന് പരിഹാരമാകും. ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടി ക്രമം ബാധകമാകുക. ആഗസ്റ്റ് 5 ന് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ച്‌ ഈ നടപടിക്രമമനുസരിച്ച്‌ അഡ്വൈസ്‌ മെമ്മോ വിതരണം
ആരംഭിക്കും. മറ്റ് മേഖല/ജില്ലാ ഓഫീസുകളില്‍ തുടര്‍ന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും.

അഡ്വൈസ്‌ മെമ്മോ വിതരണം ചെയ്യുന്ന തീയതി അടക്കമുളള വിവരം ബന്ധെപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സേന്ദേശങ്ങളിലൂടെ നല്‍കും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അതാത് പിഎസ്‌സി ഓഫീസില്‍ നിന്നും കൈപ്പറ്റാം. ജോലിയില്‍ പ്രവേശിക്കുമ്പോഴും തുടര്‍ന്ന് നിയമനപരിശോധന വേളയിലും അഡ്വൈസ്‌ മെമ്മോ അത്യന്താപേക്ഷിത രേഖയാണ്. നിയമന ശുപാര്‍ശ മെമ്മോ ബന്ധെപ്പെട്ട ഉദ്യോഗാര്‍ത്ഥി തന്നെയാണ് കൈപ്പറ്റുന്നത് എന്ന് ഇതുമൂലം കമ്മീഷന് ഉറപ്പാക്കാൻ കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ കൈപ്പാറ്റാത്ത അഡ്വൈസ്‌ മെേമ്മോകളില്‍ നിന്നും നിയമനത്തിനായി ഹാജരാകാൻ ഉദ്യോഗാര്‍ത്ഥികളുടെ വിവരം കമ്മീഷന് മനസ്സിലാക്കാനും എൻജെഡി ഒഴിവുകളിലേക്കുളള നിയമന ശുപാര്‍ശാ നടപടികള്‍ ത്വരിതപ്പെടുത്തുവാനും ഈ നടപടി സഹായകമാകും.


പ്രധാന വാർത്തകൾ
 Top