തിരുവനന്തപുരം > പരീക്ഷക്ക് കോപ്പിയടിച്ചവര്‍ ഉള്‍പ്പെട്ട പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പിഎസ്സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നീ പ്രതികള്‍ ഒഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാൽ പ്രതികൾ ഒഴികെ മറ്റുള്ളവര്‍ക്ക് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം നല്‍കാമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം, ആരെങ്കിലും കോപ്പിയടിച്ചതായി പിന്നീട് തെളിഞ്ഞാൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന ഉപാധിയോടെയാകണം നിയമനമെന്നാണ് പിഎസ്സി സെക്രട്ടറിക്ക് എഡിജിപി ടോമിന് ജെ തച്ചങ്കരി നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.