17 May Tuesday

എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് രാഷ്‌ട്രപതിയുടെ അതിവിശിഷ്‌ട സേവാ മെഡൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

തിരുവനന്തപുരം > കണ്ണൂർ സ്വദേശിയും ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി കമാൻഡന്റുമായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന്‌ രാഷ്‌ട്രപതിയുടെ അതി വിശിഷ്‌ട സേവാ മെഡൽ. സമാധാന കാലഘട്ടത്തിൽ നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്.

സ്‌തുത്യർഹമായ രാഷ്‌ട്രസേവനത്തിലെ ആജീവനാന്ത നേട്ടങ്ങളേയും വിശിഷ്‌ട സേവനവും മാനിച്ചാണ് ബഹുമതി നൽകുന്നത്. 2005 വായുസേന മെഡലും ലഭിച്ചിരുന്നു. കണ്ണൂർ കല്ല്യാശ്ശേരിയിലെ സി സി പി നമ്പ്യാരുടെയും പദ്‌മിനി നമ്പ്യാരുടെയും മകനാണ്. ഭാര്യ: രേഖ പ്രഭാകരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top