06 July Wednesday

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ആലപ്പുഴ > പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ നഗരത്തില്‍ റാലി നടത്തിയത്. ഇതിനിടെയാണ് ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിച്ച്കൊടുക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.

"അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തു വച്ചോളൂ.... കുന്തിരിക്കം വാങ്ങിച്ച് വെച്ചോളൂ.... വരുന്നുണ്ടെടാ വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാര്‍'- എന്നിങ്ങനെ തുടങ്ങുന്ന മുദ്രാവാക്യമാണ് കുട്ടി വിളിക്കുന്നത്. വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കുമെന്നും കുട്ടിയെക്കൊണ്ട് ആരെങ്കിലും വിളിപ്പിക്കുന്നതാണോ എന്നും അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top