02 December Friday

ഹര്‍ത്താല്‍ദിന ആക്രമണം: അമ്പലപ്പുഴയില്‍ 5 പേര്‍കൂടി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

അമ്പലപ്പുഴ> പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളില്‍ പ്രതികളായ അഞ്ച് യുവാക്കളെക്കൂടി അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. പുറക്കാട് തോപ്പില്‍  നൗഷാദ് (39), മേലേടം സുനീര്‍ (38), താരാമന്‍സില്‍ നജീബ് (46), കാക്കാഴം പള്ളിപ്പറമ്പില്‍ സജീര്‍ (27) കാക്കാഴം കല്ലുവത്ര നിയാസ് (36) എന്നിവരെയാണ് എസ് ഐ ടോള്‍സണ്‍ പി വര്‍ഗീസും സംഘവും അറസ്റ്റ്ചെയ്തത്.

  അമ്പലപ്പുഴയിലും സമീപ സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളായ ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ്. പൊതുമുതല്‍ നശിപ്പിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, ഇതിനായി ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളിലാണ് കേസ്. നേരത്തെ പിടിയിലായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡംഗം കാക്കാഴം പുതുവല്‍  നജീബ് (33), പുറക്കാട് പഞ്ചായത്ത് 17--ാം വാര്‍ഡ് അംഗം പുത്തന്‍തോപ്പ് ഫസല്‍ (40), കക്കാഴം പുതുവല്‍ ഫറൂഖ് (18), അന്‍ഷാദ് (30),) എന്നിവര്‍  റിമാന്‍ഡിലാണ്.  കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top