22 October Tuesday

പോളികളിലും എസ്എഫ്ഐ തരംഗം; 53ൽ 49 പോളിയൂണിയനും നേടി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

തിരുവനന്തപുരം >  സംസ്ഥാനത്തെ പോളിടെക്‌‌നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ചരിത്രവിജയം. തെരഞ്ഞെടുപ്പുനടന്ന 53 പോളിടെക്‌‌നിക്കുകളിൽ 49 ഉം എസ്‌എഫ്‌ഐ നേടി.
 
 തൃക്കരിപ്പൂർ നായനാർ ഗവ. പോളി, പയ്യന്നൂർ വനിത, കണ്ണൂർ ഗവ. പോളി, തൃശൂർ മഹാരാജാസ്, ചേലാട് ഗവ. പോളി, നെയ്യാറ്റിൻകര പോളിടെക്‌‌നിക്കുകളിൽ മുഴുവൻ സീറ്റിലും  എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചു.

 കോഴിക്കോട്‌ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന വെസ്റ്റ്ഹിൽ ഗവ. പോളി ടെക്‌നിക്, മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക്, ഉള്ള്യേരി എംഡിറ്റ് പോളി ടെക്നിക് എന്നിവിടങ്ങളിലെ മുഴുവൻ സീറ്റും എസ്‌എഫ്‌ഐ നേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top