17 September Tuesday

13 കാരനെ പീഡിപ്പിച്ച അറുപതുകാരനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2019

ഹരിപ്പാട് > സുഹൃത്തിന്റെ 13 കാരനായ മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ അനാഥശാല നടത്തിപ്പുകാരനായ അറുപതുകാരനെതിരെ പോക്‌സോ വകുപ്പു പ്രകാരം ഹരിപ്പാട് പോലീസ് കേസെടുത്തു.കൊടുങ്ങല്ലൂര്‍ മാടവന സ്വദേശിയും ജാമിയ അസീസിയ എന്ന പേരില്‍ അനാഥശാല നടത്തിപ്പുകാരനുമായ ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ (60) ക്കെതിരെയാണ്  കേസെടുത്തത്.

കഴിഞ്ഞ ദിവസം താമല്ലാക്കല്‍ മതപ്രഭാഷണത്തിനെത്തിയ ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ ഹരിപ്പാട് പട്ടണാതിര്‍ത്തിയിലുള്ള കുട്ടിയുടെ വീട്ടില്‍ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു പീഡനം.കുട്ടി സംഭവത്തെപ്പറ്റി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന്  പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒരു മാസം മുമ്പ് സമീപത്തുള്ള തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു പ്‌ളസ് വണ്‍ വിദ്യാര്‍ഥി സമാനമായ നിലയില്‍ പീഡനത്തിനിരയായിരുന്നു. വീട്ടില്‍ ദോഷം മാറ്റാന്‍ പ്രാര്‍ഥനക്കെത്തിയ ഒരു പത്തനാപുരം സ്വദേശിയായ ഒരു ഉസ്താദാണ് 16 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 
പീഡനശ്രമം ചെറുത്ത കുട്ടി മുറിയില്‍ നിന്നു പുറത്തിറങ്ങി വിവരം മാതാവിനെ അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ കടന്നു കളയാന്‍ ശ്രമിച്ച ഉസ്താദിനെ ഡാണാപ്പടിക്ക് സമീപം വെച്ചു ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി തൃക്കുന്നപ്പുഴ  പോലീസില്‍ ഏല്‍പ്പിക്കുകയാണുണ്ടായത്.

 


പ്രധാന വാർത്തകൾ
 Top