23 September Saturday

ലഹരിമരുന്ന്‌ നൽകി ലൈംഗികാതിക്രമം: ലീഗ്‌ നേതാക്കൾക്കെതിരെ പോക്‌സോ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

എസ് എം മുഹമ്മദ് കുഞ്ഞി

ബോവിക്കാനം> എംഡിഎംഎ  നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ  ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ്‌ കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ  തൈസീറിനുമെതിരെ പോക്‌സോ കേസിനുപുറമെ അതിക്രമത്തിനുമാണ്‌ കേസെടുത്തത്‌.

എംഡിഎംഎ നൽകി തൈസീറും  മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ  ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത്‌ സംബന്ധിച്ച്‌ രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന്‌ നൽകിയത്.  പ്രതികൾക്കായി പൊലീസ്  തിരച്ചിൽ ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top