27 September Monday

പ്ലസ് ടുവിന് 87.94 % വിജയം; ഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

തിരുവനന്തപുരം > രണ്ടാം വര്‍ഷ ഹയര്‍സെക്കന്റി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനമാണ് വിജയം. 85.13 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.

328702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ്- 90.52%, ഹ്യുമാനിറ്റീസ്-80.4%, കൊമേഴ്‌സ്- 89.13%, ആര്‍ട്ട്- 89.33% എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 53 ശതമാനമാണ് വിജയം.

11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48383 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 91.11% നേടി എറണാകുളം ജില്ലയാണ് വിജയത്തില്‍ മുന്നില്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്- 82.53%.

എയ്‌ഡ‌ഡ് മേഖലയില്‍ 90.37 ശതമാനവും അണ്‍ എയ്‌ഡഡ് മേഖലയില്‍ 87.67 ശതമാനവുമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

വിഎച്ച്എസ്‌‌സി റഗുലര്‍ സ്‌കീമില്‍ 80.36 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.06 % ആയിരുന്നു. 239 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

പരീക്ഷയും മൂല്യനിര്‍ണയും കോവിഡ് കാലത്താണ് നടന്നത്.

പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ലസ് വണ്‍  സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിക്കും. ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷയ്‌ക്കും പുനഃപരിശോധനയ്‌ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ആദ്യവാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുമെന്നും എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും saphalam2021, iExaMS-- Kerala മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം.

പരീക്ഷയും മൂല്യനിര്‍ണയും കോവിഡ് കാലത്താണ് നടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top