16 October Saturday

'ചന്ദ്രിക'യിലെ കള്ളപ്പണ ഇടപാട്: പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

കോഴിക്കോട്> 'ചന്ദ്രിക'യിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  ഇന്ന്  ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല. കഴിഞ്ഞ തവണയും കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. കൊച്ചിയിലെ ഓഫീസില്‍ വച്ചാണ്  ഇഡി അദ്ദേഹത്തെ
 ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം , ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലിയെ   വെള്ളിയാഴ്ച തെളിവ് നല്‍കാനും വിളിപ്പിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് ഇഡി അന്വേഷണം. മുന്‍മന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച് ഇഡി തെളിവുകള്‍ ശേഖരിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top