25 June Tuesday

കേരളത്തിലെ നിക്ഷേപ സാധ്യത: സ്വിസ് സി ഇ ഒ മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ബേണ്‍ > കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സി ഇ ഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസില്‍ അംബാസഡര്‍ സിബി ജോര്‍ജാണ് കൂടിക്കാഴ്ച ഒരുക്കിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ എന്നിവര്‍ സംബന്ധിച്ചു.


   
ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പുനചംക്രമണ സംവിധാനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം നേരിട്ടുകണ്ടു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top