21 October Monday

സ്മൃതി ഇറാനി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

തിരുവനന്തപുരം > കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളില്‍ നല്‍കേണ്ട ശ്രദ്ധ, അനീമിയ തടയല്‍, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാര്‍ന്ന പോഷാകാഹാരം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നീ ഘടകങ്ങളാണ് പോഷന്‍ പദ്ധതിയിലുള്ളത്. ചര്‍ച്ചയില്‍ ആരോഗ്യ - വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top