22 July Monday

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ രാഹുലിനാകില്ല: പിണറായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

പാലക്കാട്
വയനാട്ടിലെ എൽഡിഎഫിന്റെ കരുത്ത് എന്താണെന്ന് മനസിലാക്കാൻ പോകുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എലപ്പുള്ളി, ഒറ്റപ്പാലം, കൂറ്റനാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. വയനാട്ടിൽ രാഹുലിന്റെ അനുയായികൾ പരാജയഭീതിയിൽ ഓടുകയാണ്. കേരളത്തിന്റെ മഹിമ കണ്ടാണ് കേരളത്തിൽ സ്ഥാനാർഥിയായതെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അത് നല്ലതാണ്. എന്നാൽ ആരെ നേരിടാനാണ്, ആ സന്ദേശമെന്താണ് എന്നാണ് ഞങ്ങൾ ചോദിക്കുന്നത്. ഇടതുപക്ഷമാണ് തകർക്കപ്പെടേണ്ടതെന്നാണ് രാജ്യത്തിന് നൽകുന്ന സന്ദേശം. ഇതുകൊണ്ടൊന്നും ഇടതുപക്ഷത്തെ തകർക്കാനാവില്ല.

ബിജെപിയെ  ഒറ്റപ്പെടുത്താൻ കോൺഗ്രസ് ഒരു സഹായവും ചെയ്തിട്ടില്ല. ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ വോട്ടുകൾ ശിഥിലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ഒന്നോ, രണ്ടോ സീറ്റുകൾ അധികം കിട്ടും. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് എതിരായ സഖ്യം തകർക്കാനാണ് കോൺഗ്രസ് നിൽക്കുന്നത്. ജനങ്ങളുടെ ദുരിതം മാറണമെങ്കിൽ ബദൽ നയത്തോടെയുള്ള സർക്കാർ അധികാരത്തിൽ വരണം. അതിന് കേരളത്തിന‌് ഏറ്റവും വലിയ പിന്തുണ നൽകാനാകും. കർണാടകയിൽ 40 കോടി രൂപ വരെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തൊരു ഗതികേടാണിത് –- പിണറായി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top