23 August Friday
പ്രദേശിക കക്ഷികൾക്ക്‌ മുഖ്യപങ്ക‌്

ബിജെപി അധികാരത്തിൽ നിന്ന‌് പുറത്താകും; ഫെഡറൽ സംവിധാനത്തെ അംഗീകരിക്കുന്ന മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

തിരുവനന്തപുരം > ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതായിരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  മതനിരപേക്ഷതയെയും ഫെഡറൽ സംവിധാനത്തെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടോടെയുള്ള സർക്കാരായിരിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരിക. കഴിഞ്ഞ ദിവസം തന്നെ സന്ദർശിക്കാനെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവുമായി ദേശീയ രാഷ‌്ട്രീയം ചർച്ച ചെയ‌്തതായി പിണറായി മാധ്യമങ്ങളോട‌് പറഞ്ഞു. മതനിരപേക്ഷതക്കും ഫെഡറിലിസത്തിനും വലിയ പോറലുണ്ടാക്കിയ അഞ്ച‌് വർഷമാണ‌് രാജ്യത്ത‌് കടന്നുപോയത‌്. അതുകൊണ്ടു തന്നെ ഇതു സംരക്ഷിക്കുന്നതിന‌് വലിയതോതിലുള്ള ഐക്യനിരയുണ്ടാവണമെന്നുള്ള സന്ദേശമാണ‌് ചർച്ചയിലുണ്ടായത‌്.

കേന്ദ്രത്തിൽ പുതിയൊരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരാൻ പ്രദേശിക കക്ഷികൾക്ക‌് മുഖ്യപങ്ക‌് വഹിക്കാനാവും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഉയർന്നുവരുന്ന പുതിയ സാഹചര്യത്തിൽ കേരള വികസനത്തിൽ താൽപ്പര്യമുള്ള എല്ലാവരെയും ഒന്നിച്ചണിനിരത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top