06 December Sunday

ഈ ഘട്ടത്തിൽ എന്റെ ജന്മദിനത്തിന്‌ വലിയ പ്രസക്തിയില്ല; നാടിന്റെ വിഷമസ്ഥിതി മറികടക്കുക പ്രധാനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തിരുവനന്തപുരം > തന്റെ ജന്മദിനത്തിന്‌ വലിയ പ്രത്യേകതയില്ലെന്നും നാട്‌ നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ്‌ പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാം മുന്നോട്ട്‌ പരിപാടിയിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്ന്‌ മാത്രം. നാടൊന്നാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതിയാണ്‌ നാം പ്രധാനമായിട്ട്‌ കാണേണ്ടത്‌. ഇത്തരമൊരു ഘട്ടത്തിൽ ജന്മദിനത്തിന്റെ കാര്യത്തിലൊന്നും വലിയ പ്രസക്തിയില്ല. ആളുകൾ ആശംസ അറിയിക്കുന്നത്‌ ഇത്രയും നാൾ ആയല്ലോ എന്ന സന്തോഷത്തിൽ അയക്കുന്നതാണ്‌. അത് സ്വാഭാവികമായിട്ടുള്ള ഒന്നാണ്‌ - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top