28 September Tuesday

ഭക്ഷ്യ കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

തിരുവനന്തപുരം> സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാലും
 നിയമസഭയില്‍ പറഞ്ഞു.കൊവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ട്. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമുണ്ട്. എന്നാല്‍ പ്രതിസന്ധിക്കിടയില്‍ ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു.

ആരോഗ്യമേഖലയ്ക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി.കഴിഞ്ഞ 5 വര്‍ഷമായി സാമ്പത്തിക രംഗം സ്തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പോലും ഭക്ഷണം, മരുന്ന് എന്നിവ കിട്ടാതെ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ല.പക്ഷെ എല്ലാ മേഖലയിലും ബുദ്ധിമുട്ടുണ്ട്

  അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top