28 November Saturday

നിലവിലുള്ള സംവരണം ഒരു നേരിയ ശതമാനം പോലും ഇല്ലാതാകില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

തിരുവനന്തപുരം> സംവരണ വിഷത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരിയായ വിധത്തില്‍ സമീപിച്ചാണ് സംവരണ മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദശാബ്ദങ്ങളായി തുടരുന്ന രീതികള്‍ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവര്‍ക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്.

സംവരണം പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുള്ളത് അവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്. അതിനി തുടരേണ്ടതുണ്ടോ എന്നമട്ടില്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കും എന്ന ആശങ്ക പരത്തുന്നു. മുന്നോക്ക സംവരണത്തെ നേരത്തെ തന്നെ സിപിഐ എം അനുകൂലിച്ചതാണ്. മുന്നോക്ക സംവരണം യുഡിഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി.

തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ഇന്ന് നിലവിലുള്ള സംവരണം ഒരു നേരിയ ശതമാനം പോലും ഇല്ലാതാകില്ല. വലിയ തോതില്‍ ചന്ദ്രഹാസം ഇളക്കി വരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. കേരളം വിട്ടാല്‍ എവിടെയാണ് സംവരണം ഉള്ളത്. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നാണ് ഇനി പറയേണ്ടത്.

 സംവരണേതര വിഭാഗത്തില്‍ പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ മതത്തിലേയും ഒരു മതത്തിലും പെടാത്തവര്‍ക്കും എല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുന്ന വിധത്തിലാണ് സംവരണം നിലവില്‍ വരുന്നത് എന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top