തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ മുഖ്യമന്ത്രിയെ ഫോണിൽവിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക് സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകൾ നേർന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, രാജീവ് ചന്ദ്രശേഖർ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, രമേശ് ചെന്നിത്തല, മുൻകേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല , ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈ കമ്മീഷണർ ബാരി ഒ ഫാരൽ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ , സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭൻ, ഫുട്ബോൾ താരം സി കെ വിനീത്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വിവിധ മതമേലധ്യക്ഷന്മാർ എന്നിവരും മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..