29 February Saturday

നാടിനുചേരുന്ന ഏതുവ്യവസായത്തേയും പ്രോല്‍സാഹിപ്പിക്കാനാകും; കേരളത്തിന്റെ നിക്ഷേപ കാര്യങ്ങളുടെ അംബാസഡറായി എല്ലാവരും മാറണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

കൊച്ചി> ഇന്ത്യയിലെ ആദ്യത്തെ  മികച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി ഒന്നിച്ചുനീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായവുമായി ബന്ധപ്പെട്ട സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌, അത് സ്വീകാര്യമായ നിര്‍ദ്ദേശമാണ്‌; സര്‍ക്കാര്‍ അത് ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അസെന്‍ഡ് കേരള 2020ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 ഈ സംരംഭം ഇതോടെ നിര്‍ത്താനല്ല തീരുമാനിച്ചിരിക്കുന്നത്. സംഗമത്തിന്റെ സന്ദേശം സ്വാഭാവികമായി ഉയര്‍ന്നുവന്നു. രാജ്യത്തും പുറത്തും വന്‍കിട നിക്ഷേപകരുണ്ട്. നമ്മുടെ നാടിന് ചേരുന്ന് ഏത്  വ്യവസായത്തേയും പ്രോല്‍സാഹിപ്പിക്കാനാകും. എല്ലാ വ്യവസായവും നല്ല നിലയില്‍ നമ്മുടെ നാട്ടില്‍ വരില്ല. പരിസ്ഥിതി പ്രധാനമാണ്. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത വ്യവസായം നല്ല തോതില്‍ നമുക്ക് ആകര്‍ഷിക്കാനാകണം.

 അസെന്‍ഡില്‍ പങ്കെടുത്ത എല്ലാവരും കേരളത്തിന്റെ നിക്ഷേപ കാര്യങ്ങളുടെ അംബാസഡറായി മാറണമെന്നും തുടര്‍ന്നും ഇത്തരം പരിപാടിയിലൂടെ നല്ല മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി സമാപന ചടങ്ങില്‍ വ്യക്തമാക്കി.

 തൊഴില്ലായ്മ പരിഹരിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് നാം മുന്നോട്ട് പോകുന്നത്. എല്ലാവരും കൂടെയുണ്ടെന്ന് ഉറപ്പിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറണം. സര്‍ക്കാര്‍ പൂര്‍ണമായും കൂടെയുണ്ടാകുമെന്നും അദ്ദേഹം സമ്മേളനത്തില്‍ വിശദീകരിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top