14 August Friday

കോൺഗ്രസിലോ, ഗ്രേഡിങ്ങോ? ഇപ്പ ശരിയാക്കിത്തരാം

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

തിരുവനന്തപുരം> കെപിസിസിയുടെ ‘പെർഫോമൻസ് അസെസ്‌മെന്റ് സിസ്റ്റ’ത്തിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്‌. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെയും കമ്മിറ്റികളെയും പല ഗ്രേഡിലാക്കുന്നത്‌ ഗ്രൂപ്പിസം  കൂട്ടുമെന്നാണ് ‌ എ, ഐ ഗ്രൂപ്പ് തലപ്പത്തുള്ളവര്‍ പറയുന്നത്.സംഘടനാ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കാൻ പെടാപ്പാട്‌ പെടുന്ന കോൺഗ്രസിൽ ഇത്തരം വിലയിരുത്തൽ അസാധ്യമാണെന്നും ഇവർ കരുതുന്നു.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ വലംകൈയായ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറാണ്‌ ‘പെർഫോമൻസ് അസെസ്‌മെന്റ് സിസ്റ്റം’ പ്രഖ്യാപിച്ചത്‌. ബൂത്ത് ഭാരവാഹികൾവരെയുള്ളവരെ പ്രതിമാസ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രീൻ, യെല്ലോ, റെഡ് ഗ്രേഡ്‌ നൽകും.

രണ്ടുമാസം കൂടുമ്പോൾ പ്രസിഡന്റ് നേരിട്ട്‌ തിരുത്തൽ നടപടി നിർദേശിക്കും. ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ, അസംബ്ലി, ബ്ലോക്ക്, മണ്ഡലം ചുമതലക്കാർ എന്നിവരുടെ റിപ്പോർട്ടിങ്‌ ആഗസ്തിൽ ആരംഭിക്കും.കോൺഗ്രസ്‌ കമ്മിറ്റികളിൽ സ്വാധീനമുണ്ടാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കമായാണ്‌ എ, ഐ ഗ്രൂപ്പുകൾ ഇതിനെ കാണുന്നത്‌. മുല്ലപ്പള്ളി ഇറക്കിയ കെപിസിസി ഭാരവാഹിപട്ടിക മറ്റ്‌ ഗ്രൂപ്പുകളുടെ സംയുക്ത പ്രതിഷേധത്തെ തുടർന്ന്‌ റദ്ദാക്കിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top