26 January Wednesday

പെൻഷൻ മുടങ്ങാതെ നൽകുന്ന 
സർക്കാരിനാണ് എന്റെ വോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

പിറവം
"പെൻഷൻ മുടങ്ങാതെ നൽകുന്ന സർക്കാരിനാണ് എന്റെ വോട്ട്, പിന്നെ കിട്ടാനുള്ളത്‌ വാങ്ങിത്തരാൻ മോനുണ്ടാകുമല്ലോ', പിറവം നഗരസഭ 14–-ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.അജേഷ് മനോഹറിനോട് നിറചിരിയോടെ വിജയാശംസ നേർന്ന്‌ ഇല്ലിക്കമുക്കട ചുള്ളിക്കൽ ഡേവിഡും ഭാര്യ മേരിയും. രണ്ടുപേർക്കും വാർധ്യകപെൻഷൻ തുക കൃത്യമായി വീട്ടിലെത്തുന്നുണ്ട്. അതാണ് ഏറ്റവും വലിയ ആശ്വാസം. "ക്ഷേമനിധിയുടെ തുക മോനൊന്ന് വാങ്ങിത്തരണം' പോകാനിറങ്ങിയപ്പോൾ മേരിച്ചേച്ചിയുടെ ഓർമപ്പെടുത്തൽ. ഞാനുണ്ടാകും കൂടെയെന്ന്‌ സ്ഥാനാർഥിയുടെ ഉറപ്പ്‌.

ചൊവ്വ രാവിലെ ഇടപ്പിള്ളിച്ചിറ സിഎംഎസ് എൽപി സ്കൂളിലെത്തി വോട്ട്‌ രേഖപ്പെടുത്തണമെന്നും സ്ഥാനാർഥി ഓർമപ്പെടുത്തി. പ്രതിസന്ധികൾക്കിടയിലും പ്രായമായവർക്ക് സർക്കാർ നൽകുന്ന പരിഗണനയും നഗരസഭയുടെ പ്രവർത്തനമികവുമെല്ലാം ഏറെ മതിപ്പോടെയാണ് നാട് ചർച്ച ചെയ്യുന്നത്‌. തെരഞ്ഞെടുപ്പിന് രണ്ടുദിവസംശേഷിക്കേ പരമാവധി വോട്ടർമാരെ ഒരിക്കൽക്കൂടി നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനുള്ള ശ്രമത്തിലാണ് അജേഷ്. 1185 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. അവസാനവട്ട പ്രചാരണവുമായി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top