20 April Tuesday
വിതരണം നൂലാമാലകളിൽ കുരുങ്ങരുത്: ഐസക്

ബജറ്റിൽ വർധിപ്പിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ മുതൽ ജനങ്ങളുടെ കൈകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

തിരുവനന്തപുരം> വിവിഖ ആനുകൂല്യങ്ങൾക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ. ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ഏപ്രിൽ മുതൽ ഇവ കൈകളിലെത്തും.

● ഏപ്രിൽ മുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ 1600 ലഭിക്കും. വിഷു പ്രമാണിച്ച്‌‌ മാസാദ്യം വിതരണംചെയ്യും

● റബറിന്റെ താങ്ങുവില 150ൽനിന്ന്‌ 170 രൂപയാക്കി

● നെല്ലിന്റെ സംഭരണവില 28 രൂപയാക്കി

● തേങ്ങയുടെ സംഭരണവില‌ 32 രൂപ

● ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്‌ത വിദേശ മലയാളികളുടെ വിവിധ പെൻഷൻ 3000, 3500 എന്നീ നിരക്കിൽ

● തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ 1000 രൂപ വർധന

● സ്‌കൂൾ കൗൺസലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി

● പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപയുടെ ശമ്പള വർധന, പത്തു വർഷത്തിൽ താഴെ‌ വർധന 500 രൂപ

● 2012 നുശേഷം ആരംഭിച്ച സർക്കാർതല പ്രീ-പ്രൈമറികളിലെ അധ്യാപകർക്കും ആയമാർക്കും 1000 രൂപവീതം

● ലൈബ്രറി കൗൺസിലിനു കീഴിലെ ലൈബ്രേറിയന്മാരുടെ ഓണറേറിയം വർധന 1000 രൂപ

● ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ്‌ പെൻഷൻ വർധന 1000 രൂപ  

● സിഡിഎസ് ചെയർപേഴ്സൻമാരുടെ ഓണറേറിയം 8000 രൂപയാക്കി

● അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപ, ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപ.  ഇരുവിഭാഗത്തിലും മാസ അലവൻസ്‌ വർധന  500 മുതൽ 1000 രൂപവരെ

● 100 രൂപയുടെ സമ്മാനങ്ങൾക്ക് ലോട്ടറി ഏജന്റ്സ് പ്രൈസ് 10 ൽനിന്ന്‌ 20 രൂപയാക്കി. മറ്റെല്ലാ സമ്മാനത്തിലും ഏജന്റ്സ് പ്രൈസ്‌ 12 ശതമാനം. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം ഉയർത്തി

● ലോട്ടറി തൊഴിലാളി ക്ഷേമാനുകൂല്യങ്ങളിലും വലിയ വർധന: വിവാഹ ധനസഹായം 5000ൽനിന്ന്‌ 25,000 രൂപയാക്കി. പ്രസവാനുകൂല്യം 5000 ൽനിന്ന്‌ 10,000 രൂപയാക്കി. പ്രത്യേക ചികിത്സാ സഹായം 20,000 ൽനിന്ന്‌ 50,000 രൂപയാക്കി. ചികിത്സാ ധനസഹായം 3000 ൽനിന്ന്‌ 5000 രൂപയാക്കി

● ഹയർ സെക്കൻഡറിമുതൽ ബിരുദ-ബിരുദാനന്തരതലംവരെയും പ്രൊഫഷണൽ കോഴ്സുകൾക്കും‌ പ്രതിവർഷം  1500 മുതൽ 7000 രൂപവരെ സ്കോളർഷിപ്.

നൂലാമാലകളിൽ കുരുങ്ങരുത്:  ഐസക്
പ്രഖ്യാപനം നടപ്പാക്കുന്നതിന്‌ ഏപ്രിൽവരെ കാത്തുനിൽക്കില്ലെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു‌. പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകളിൽ കുരുങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ധനവകുപ്പ് നടപടി സ്വീകരിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top