21 February Thursday

യുഡിഎഫിനും ജോര്‍ജിനെ വേണ്ട; അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷാഭിപ്രായം

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

തിരുവനന്തപുരം > പിസി ജോര്‍ജിനെ യുഡിഎഫില്‍ വേണ്ടെന്നും ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. ബിജെപിയേയും എന്‍ഡിഎയെയും തള്ളിപ്പറഞ്ഞ പിസി ജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ ജോര്‍ജിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയായിരുന്നു.

ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പിസിജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും  പിസി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ്  യുഡിഎഫ് യോഗത്തില്‍ പിസി ജോര്‍ജിനെ പൂര്‍ണമായി തള്ളിയത്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top