23 July Tuesday

പറവൂർ രജീഷ്‌ കൊലക്കേസ്‌ : 7 ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

കൊച്ചി> പറവൂരിൽ രജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഏഴു ഡിവൈഎഫ്ഐ പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു.

അനൂപ്, സുജിത്ത്, ശരത്, ഷാൻ, സതീഷ്, സുമേഷ്, അജിത്ത് കുമാർ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. ഇവരെ വിചാരണക്കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചിരുന്നത്.

ആരോപണ വിധേയർ നൽകിയ അപ്പീലിലാണ് ശിക്ഷ റദ്ദാക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top