06 December Friday
ശമ്പളവര്‍ധനവ്‌

'വിരട്ടലില്‍ ഭയപ്പെടില്ല': ബംഗാളില്‍ സമരം ശക്തമാക്കി പാരാ അധ്യാപകര്‍; സര്‍ക്കാരിന്റെ പ്രതികാര നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

കൊല്‍ക്കത്ത> ബംഗാളില്‍ ശമ്പള വര്‍ധനവാവശ്യപ്പെട്ട് സമരം ചെയ്യുന്ന പാരാ അധ്യാപകര്‍(അധ്യാപന സഹായികളായി പ്രവര്‍ത്തിക്കുന്നവര്‍
)ക്കെതിരെ തൃണമൂല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി. സമര ദിവസങ്ങളില്‍ ക്ലാസ് എടുക്കാത്തവര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയാണ് സര്‍ക്കാര്‍ സമരം പൊളിക്കാന്‍ ശ്രമം നടത്തുന്നത്.

 ശക്തമായ സമരം 19 ദിവസം പിന്നിട്ടിരിക്കുകയാണ്. നവംബര്‍ 11 നും 23 നും ഇടയിലുള്ള ദിവസങ്ങളില്‍ ക്ലാസിലെത്താതിരുന്ന അധ്യാപകരോട് വിശദീകരണം ചോദിക്കാനും നീക്കമുണ്ട്. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സായ ബികാസ് ഭവന് മുന്നില്‍ നവംബര്‍ 11 മുതലാണ് 1000ത്തിലധികം വരുന്ന, കോണ്‍ട്രാക്ട് അധ്യാപകര്‍ സമരം തുടങ്ങിയത്.  ഇതില്‍ 37 പേര്‍ നവംബര്‍ 15 മുതല്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്.

 സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതുവരേയും സമരം തുടരുമെന്ന് പാരാ അധ്യാപക അസോസിയേഷന്‍ അംഗമായ ബാഗിരാഥ് ഘോഷ് പറഞ്ഞു. 20 അധ്യാപകര്‍ക്ക്  അസുഖം ബാധിച്ചുവെന്നും എന്നാല്‍ ഇപ്പോഴും സമരം ശക്തമാണെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

 


പ്രധാന വാർത്തകൾ
 Top