21 October Wednesday

പന്തീരാങ്കാവ്‌ കേസ്‌; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കൊച്ചി > പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയുടെ അപ്പീൽ കൂടുതൽ വാദത്തിനായി ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ജസ്റ്റീസുമാരായ എ ഹരിപ്രസാദും കെ ഹരിപാലും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രതികളായ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്. തീവ്രവാദ പ്രവർത്തന ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഉണ്ടന്ന് പ്രഥമദൃഷ്ട്യാ അംഗീകരിച്ചിട്ടും തെറ്റായ വിലയിരുത്തലിൽ ജാമ്യം അനുവദിച്ചെന്നാണ് എൻഐഎയുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top