20 September Sunday

പല്ലാരിമംഗലം ഇരട്ടക്കൊലപാതകം: പ്രതിക്ക്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

കൊല്ലപ്പെട്ട ബിജുവും ശശികലയും

ആലപ്പുഴ>  മാവേലിക്കര പല്ലാരിമംഗലം ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ് .പല്ലാരി മംഗലം ദേവ് ഭവനത്തിൽ ബിജു (42) ഭാര്യ ശശികല (35) എന്നിവരെ അയൽവാസിയായ പോന്നശ്ശേരി കിഴക്കേതിൽ തിരുവമ്പാടി വീട്ടിൽ സുധീഷ് കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരെയും കമ്പിവടികൊണ്ട് കൊണ്ട് അടിച്ചു താഴെ വീഴ്ത്തിയശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

2018 ഏപ്രിൽ 23ന് ആണ്‌  കേസിനാസ്പദമായ സംഭവം. ശശികലയോട് പലതവണ സുധീഷ് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നു.  ഇത്‌ ബിജു ചോദ്യം ചെയ്‌തു.  തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്‌ കാരണം.  സംഭവദിവസം ബിജുവിനെയും മകനെയും സുധീഷ് അസഭ്യം പറഞ്ഞ്‌ പ്രശ്‌നമുണ്ടാക്കിയ  സുധീഷ് ബിജുവിനെ  കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ശശികലയെയും ആക്രമിച്ചു.ആക്രമണം കണ്ട് ഭയന്ന് ബിജുവിന്റെ മകൻ അടുത്ത വീട്ടിലേക്കോടി രക്ഷപെട്ടു. ഇവരുടെ മകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ആ കുട്ടിയും ഓടിരക്ഷപെട്ടു.  ശശികല സംഭവ സ്ഥലത്തുവെച്ചും ബിജു കായംകുളം സർക്കാർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top