03 August Monday

തൊഴിലാളിക്ക്‌ കോവിഡ്‌ ; പാളയം മാർക്കറ്റ്‌ അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തിുവനന്തപുരം> തൊഴിലാളിക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതിനെ  തുടർന്ന്‌ തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്‌ അടച്ചു. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്കാണ്‌  വ്യാഴാഴ്ച കോവിഡ് സ്ഥിതീകരിച്ചത്‌.  ഇതോടെ സാഫല്യം കോപ്ലക്സിന് പുറമെ പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ  മേയർ കെ.ശ്രീകുമാർ നിർദ്ദേശം നലകി. പാളയം മാർക്കറ്റും പരിസരവും ,സാഫല്യം കോപ്ലക്സുമെല്ലാം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

പാളയം പരിസരത്തെവലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും,ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.പാളയം മാർക്കറ്റിന് മുൻപിലുള്ള  തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചായ തട്ടുകളും അടഞ്ഞ് കിടക്കും.

പാളയം മാർക്കറ്റിൽ നിന്ന് തുടങ്ങി,സാഫല്യം കോപ്ലക്‌സ്,സെക്രട്ടറിയേറ്റ് പരിസരം,ആയുർവേദ കോളേജ്  പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂർ വരെയും മേയർ കെ.ശ്രീകുമാറിന്റെ  നേതൃത്വത്തിൽ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.

 ആൾക്കൂട്ടം കുറക്കുന്നതിനായി നേരത്തെ ചാല,പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സമാനമായുള്ള നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top