19 July Friday

പാലാരിവട്ടം മേൽപ്പാലം അഴിമതി :ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കണം‐ എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

കൊച്ചി> പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന്‌ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.

പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപണവിധേയനായ ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച  ബഹുജന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവന്‍. യുഡിഎഫ് ഭരണകാലത്തെ മുഴുവന്‍ പാലം നിര്‍മ്മാണവും പരിശോധിക്കപ്പെടണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്രാന്വേഷണം നടത്തുക, പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ചെലവ് ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിട്ടിരിക്കുന്നത്.

മേല്‍പ്പാലത്തിലേക്ക് റീത്തുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി ആരംഭിച്ച മാര്‍ച്ചിന് കണ്‍വീനര്‍ എ വിജയരാഘവന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പാലത്തില്‍ റീത്തര്‍പ്പിച്ചു.

സിപിഐ എം സംസ്‌ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top