22 October Tuesday

'ഇപ്പോ വേറൊന്നും ഞാന്‍ പറയുന്നില്ല, വിജിലന്‍സ് പറയട്ടെ'; പാലാരിവട്ടം അഴിമതിയില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

പാലാ > പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയില്‍ കൂടുതല്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ചെന്നിത്തല ഒഴിഞ്ഞുമാറിയത്. അറസ്റ്റിലായ ടി ഒ സൂരജ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പേര് പറഞ്ഞല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. താനും വിജിലന്‍സിന്റെ തലപ്പത്തിരുന്നയാളാണ്. തെളിവുകളുടെ പിന്‍ബലമില്ലാതെ അറസ്റ്റ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് വിജിലന്‍സ് പരിശോധിക്കേണ്ടതാണ്. അത്രയേ പറയാനുള്ളൂ. - ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ജനങ്ങള്‍ മനസിലാക്കിക്കോളും. ഇബ്രാഹിംകുഞ്ഞ് പ്രതിക്കൂട്ടില്‍ വന്നുവെന്ന് പത്രമാധ്യമങ്ങളില്‍ വരുന്നതല്ലാതെ തെളിവില്ല. വിജിലന്‍സ് പറയട്ടെ. യുഡിഎഫിന് ഇതിനെ പ്രതിരോധിക്കേണ്ട സാഹചര്യവുമില്ല.

പ്രതിപക്ഷം വികസനത്തെ തടസ്സപ്പെടുത്തുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. യുഡിഎഫ് കിഫ്ബിക്ക് എതിരല്ല. കിഫ്ബി കൂടുതല്‍ സുതാര്യമാക്കണമെന്നാണ് ആവശ്യ്‌പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top