12 November Tuesday

VIDEO - അടി പൊളിഞ്ഞാലും പാലാരിവട്ടം പാലം ഹീറോയാടാ..! ; വീഡിയോ ആൽബം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി > ‘പാലാരിവട്ടം പുട്ട്‌, തൊട്ടാൽ പൊളിയുന്ന കൺസ്‌ട്രക്‌ഷൻ.’ ആഴ്‌ചകൾക്കുമുമ്പ്‌ തലശേരിയിലെ സ്വകാര്യ ഹോട്ടലിലെ പുട്ടിനെക്കുറിച്ചുള്ള തലവാചകമിതായിരുന്നു. പുട്ടിന്‌ പിന്നാലെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ പാലാരിവട്ടം പാലത്തിനായി പാട്ടുമെത്തി. ‘‘പാലാരിവട്ടം പാലം, നമ്മുടെ പാലാരിവട്ടം പാലം. അടിപൊളി പാലാരിവട്ടം പാലം, അടി പൊളിഞ്ഞ പാലം’’.  ഇപ്പോഴത്തെ ശോചനീയ അവസ്ഥയിലും പാലാരിവട്ടം പാലം എങ്ങനെ ഉപയോഗിക്കാമെന്ന്‌ പാട്ടിൽ ചൂണ്ടിക്കാട്ടുന്നു. മഴ പെയ്‌താൽ കയറി നിൽക്കാം. ലോട്ടറി വിൽക്കാൻ സ്ഥലമായി. മദ്യപിച്ച്‌ ലെവൽ തെറ്റിയാലും പാലത്തിന്റെ അടിയിൽ വിശ്രമിക്കാം. നാടോടികൾക്കും തട്ടുകടക്കാർക്കും ആശ്രയമാകും. തുടങ്ങിയ ഉപയോഗങ്ങളാണ്‌ ദൃശ്യങ്ങളിലുള്ളത്‌.

പാലാരിവട്ടം ബൈപാസിലെ കനത്ത ഗതാഗത കുരുക്കിൽപ്പെട്ടതിന്റെ അനുഭവത്തിൽ നിന്നാണ്‌ മൂന്ന്‌ മിനിട്ടുള്ള പാട്ട്‌ രൂപപ്പെടുന്നത്‌.  യുഡിഎഫ്‌ കാലത്തെ അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടത്തിന്റെ ദുർഗതിയെക്കുറിച്ച്‌ ആദ്യ പാട്ട്‌ എഴുതി അവതരിപ്പിച്ചത്‌ പതിനെട്ടാംപടി, ഫൈനൽസ് എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന രമ്യ സർവദ ദാസാണ്‌. യൂട്യൂബിലും വാട്‌സ്‌ ആപ്പിലും ഹിറ്റായ പാലം  വീഡിയോ ആൽബം സിആർസി പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ്‌ രമ്യയും സംഘവും തയ്യാറാക്കിയത്‌.  രമ്യ തന്നെയാണ്‌ ഗാനമെഴുതി സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

 

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള കലാസൃഷ്ടികൾ ഉണ്ടാവുന്നത് അനിവാര്യമാണെന്നാണ്‌ പാട്ട്‌ സംഘത്തിന്റെ വിലയിരുത്തൽ.  ഏതെങ്കിലും രാഷ്‌ട്രീയ, മത സംഘടനകളുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും ആക്ഷേപ ഹാസ്യരൂപത്തിലുള്ള പാട്ട്‌ സ്വതന്ത്ര ആവിഷ്‌കാരമാണെന്നുമുള്ള ടൈറ്റിലോടെയാണ്‌ പാട്ട്‌ ആരംഭിക്കുന്നത്‌. പാലാരിവട്ടം മേൽപ്പാലം പശ്‌ചാത്തലമാക്കി നേരത്തെ വിവാഹ ഫോട്ടോ ഷൂട്ടും ചെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top