തിരുവനന്തപുരം > ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണമെന്നും, കേരളം കാത്തിരുന്ന അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്റേതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീ കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം - റഹിം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തിൽ നിന്നും ഈടാക്കണം.പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണം.സാധാരണ അഴിമതി കേസുകളിൽ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം. പാലാരിവട്ടം കേസിൽ വളരെ വേഗതയിൽ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതർഹമാണ്.പാലാരിവട്ടം പാലം പകൽ കൊള്ളയാണ്. പ്രതികൾക്ക് വേഗതയിൽ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയിൽ വേഗതയിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിയമ സാധ്യത തേടണം - റഹിം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..