28 November Saturday

പാലാരിവട്ടം മേൽപ്പാലം : ഏഴാം സ്‌പാൻ പൊളിക്കൽ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഏഴാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ പൂർത്തിയായി. എട്ടാം സ്പാൻ പൊളിക്കൽ പുരോഗമിക്കുകയാണ്‌. പൊളിച്ച സ്‌പാനുകളുടെ സ്ലാബുകളും ഗർഡറുകളും ഇറക്കി. മീഡിയനും വശങ്ങളിലെ കോൺക്രീറ്റ്‌ മതിലും പൊളിക്കൽ പുരോഗമിക്കുകയാണ്‌. ജർമൻ നിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ കോൺക്രീറ്റ്‌ മുറിക്കൽ. തുടർന്ന്‌ ഗർഡറുകളും മുറിക്കും.  

പാലത്തിന്റെ ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ്‌ പൊളിക്കേണ്ടത്‌. പകരം സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം മുട്ടത്തെ യാർഡിൽ പുരോഗമിക്കുന്നു. 12 ഗർഡറുകൾ വാർത്തുകഴിഞ്ഞതായി ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top