18 October Friday

പാലായിൽ പറയാറായിട്ടില്ല; സ്ഥാനാർഥിയെ പി ജെ ജോസഫ്‌ അംഗീകരിച്ചേക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കോട്ടയം > പാലാ ഉപതെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സ്ഥാനാർത്ഥിയെച്ചൊല്ലി കേരള കോൺഗ്രസിൽ വീണ്ടും വിവാദം. യുഡിഎഫ്‌ പ്രഖ്യാപിച്ച ജോസ്‌ ടോമിന്റെ സ്ഥാനാർഥിത്വം പി ജെ ജോസഫ്‌ അംഗീകരിച്ചേക്കില്ല എന്നാണ്‌ സൂചന. പാർട്ടിയിൽ അച്ചടക്ക നടപടി നേരിടുന്ന ആളാണ് ജോസ് ടോമെന്ന് ജോസഫ് വിഭാഗം പറഞ്ഞു.

സ്ഥാനാര്‍ത്ഥി കരിങ്ങോഴക്കല്‍ കുടുംബത്തില്‍ നിന്ന് അല്ലാത്തതിനാല്‍ ജോസഫ് വഴങ്ങുമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.  എന്നാല്‍, ജോസഫ് സസ്പെന്‍റ് ചെയ്ത നേതാവിനെത്തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച് ജോസ് കെ മാണി പാര്‍ട്ടിയിലെ തന്‍റെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിച്ചതോടെ  കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യുഡിഎഫ് നീക്കവും പാളി. ജോസ് കെ മാണി വിഭാഗത്തിന് ആരുടെയും മുമ്പില്‍ തലകുനിക്കേണ്ട കാര്യമില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന സേഷം ജോസ് ടോം പുലിക്കുന്നേല്‍  പ്രതികരിച്ചത്. കെ എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോം ജോസഫിനെ പൂര്‍ണമായും പിന്തള്ളി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top