15 October Tuesday

പാലായിൽ ജോസ്‌ ടോം പുലിക്കുന്നേൽ യുഡിഎഫ്‌ സ്ഥാനാർത്ഥി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കോട്ടയം > പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥി. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. വിവാദങ്ങൾക്കിടെ നിഷ ജോസ് കെ മാണി മത്സരിക്കാനില്ലെന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു. സ്ഥാനാർഥി മാണി കുടുംബത്തിൽ നിന്നു പുറത്തുനിന്നുള്ളയാൾ ആയിരിക്കുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞിരുന്നു.

യുഡിഎഫ് ഉപസമിതി കോട്ടയം ഡിസിസി ഓഫിസിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയായി നിശ്ചയിച്ചാൽ ജോസഫ് വിഭാഗം വേറേ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കളെ അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top