15 October Tuesday

തെറിക്കൂട്ടത്തിനൊപ്പം നിൽക്കാനില്ലെന്ന്‌ സജി മഞ്ഞക്കടമ്പൻ; പ്രചരണത്തിൽ നിന്ന് ജോസഫ് പക്ഷം വിട്ടു നിൽക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

 പാലാ > യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നിന്നും വിട്ടു നിൽക്കാൻ കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനാണ് പാലായിൽ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം തീരുമാനിച്ചത്.

 പി ജെ ജോസഫിന്റെ അറിവോടെയാണ് പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇനി തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ല.  കാര്യങ്ങൾ യുഡിഎഫിനെ ധരിപ്പിച്ചിട്ടുണ്ട്.  ഇനി അവർ ഇടപെട്ട് പരിഹാരം കാണട്ടെ.

 പി ജെ ജോസഫിനെയും തന്നെയും അടക്കമുള്ള നേതാക്കളെ കൺവൻഷനിൽ ചീത്ത വിളിക്കുകയും പിന്നീട് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. മണ്ഡലത്തിന് പുറമെ നിന്നുള്ളവരെ മദ്യം നൽകി വാഹനത്തിൽ എത്തിച്ചാണ് പ്രശ്നം സൃഷ്ടിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തത് ആരെന്ന് വ്യക്തമാണ്.പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

  ഭീഷണിപ്പെടുത്തിയവരുടെ  പേരുവിവരങ്ങളും ഫോൺ നമ്പരും പൊലീസിന് നൽകിയിട്ടുണ്ട്. സമുന്നത നേതാവായ പി ജെ ജോസഫിനെ അപമാനിച്ചത് പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തി. യുഡിഎഫ് നേതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

 ജോസഫിനെ കാണാൻ യുഡിഎഫ് സ്ഥാനാർഥി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാലായിൽ നിന്നും അദ്ദേഹത്തെ വിലക്കി. സ്ഥാനാർഥി വിളിച്ചതിന്റെ തെളിവും കൈവശമുണ്ടെന്ന് മഞ്ഞക്കടമ്പൻ വ്യക്തമാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top