02 December Friday

പാലായിൽ നിർത്തിയിട്ട ടിപ്പറിന്‌ പിന്നിൽ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

പാലാ > മേലുകാവ് റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ കുടയത്തൂർ പുളിയമ്മാക്കൾ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 5.30ന് കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം. വൃക്ക രോഗിയായ ഗിരീഷ് ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം. മേലുകാവ് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഓട്ടോയുടെ മുൻഭാഗം ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top