29 February Saturday

കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങേണ്ടതില്ല: പി സദാശിവം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ന്യൂഡല്‍ഹി > കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്നും ഭരണഘടനാ ബാധ്യതയായല്ല, മറിച്ച് മര്യാദയെന്ന നിലയില്‍ വേണമെങ്കില്‍ അറിയിക്കാമെന്നും മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നിര്‍ബന്ധവുമില്ലെന്നാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി സദാശിവം പ്രതികരിച്ചത്.

ഇങ്ങനെയൊരു രീതി ഭരണഘടനയില്‍ പറയുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരനും വ്യക്തമാക്കി. കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ഗവര്‍ണര്‍. എന്തുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുന്‍പ് അദ്ദേഹത്തെ സമീപിക്കണം? അദ്ദേഹത്തിന് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരെ പോകാനേ കഴിയുകയുള്ളൂവെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.



 


പ്രധാന വാർത്തകൾ
 Top