03 August Tuesday
തങ്ങളെ നിരന്തരം അവഹേളിച്ചു നടന്ന 
കെ സുരേന്ദ്രനെ രക്ഷിക്കാൻ തങ്ങൾ 
വേണ്ടിവന്നുവെന്ന വികാരമാണ്‌ കൃഷ്ണദാസ്‌ പക്ഷം ഇപ്പോൾ അണികളിലേക്ക്‌ പകരുന്നത്‌

തക്കം കിട്ടി ; കളംപിടിച്ച്‌ 
കൃഷ്ണദാസ്‌ പക്ഷം ; ധർമരാജനുമായുള്ള ബന്ധത്തിൽ തെറ്റില്ലെന്ന്‌ കൃഷ്‌ണദാസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

 

തിരുവനന്തപുരം
വി മുരളീധരനും കെ സുരേന്ദ്രനും ബിജെപിയുടെ സംസ്ഥാന നേതൃത്വം പിടിച്ചടക്കിയതിനെ തുടർന്നുണ്ടായ ക്ഷീണം തീർക്കാൻ നിർണായക നീക്കവുമായി കൃഷ്ണദാസ്‌ പക്ഷം. തങ്ങളെ നിരന്തരം അവഹേളിച്ചു നടന്ന കെ സുരേന്ദ്രനെ  രക്ഷിക്കാൻ തങ്ങൾ വേണ്ടിവന്നുവെന്ന വികാരമാണ്‌  കൃഷ്ണദാസ്‌ പക്ഷം ഇപ്പോൾ അണികളിലേക്ക്‌ പകരുന്നത്‌.

കുഴൽ, കോഴ കേസുകളിൽ കുടുങ്ങിയതിനാൽ കോർകമ്മിറ്റിയിൽ സുരേന്ദ്രൻ ഒറ്റപ്പെട്ടതോടെ കൃഷ്ണദാസ്‌ പക്ഷക്കാർ മേൽകൈ നേടിയിട്ടുണ്ട്‌. തിങ്കളാഴ്‌ച എ എൻ രാധാകൃഷ്ണൻ തൃശൂരിലും ചൊവ്വാഴ്‌ച കൃഷ്ണദാസ്‌ കോഴിക്കോടും വാർത്താസമ്മേളനം നടത്തിയതും കളം പിടിച്ചതായുള്ള അറിയിപ്പാണ്‌. എന്നാൽ, കുഴൽപ്പണ കേസ്‌, സുന്ദരയ്‌ക്ക്‌ കൈക്കൂലി നൽകിയതിനെതിരായ കേസ്‌, ജാനുവിന്‌ പണം നൽകിയ സംഭവം എന്നിവയെ ന്യായീകരിക്കാനൊന്നും ഇവർക്ക്‌ കഴിഞ്ഞില്ല. സമാന ഇടപെടലുമായി  കൃഷ്ണദാസിന്റെ അടുപ്പക്കാരെല്ലാം വരും ദിവസങ്ങളിൽ രംഗത്തിറങ്ങിയേക്കും.

അതിനിടെ, സുരേന്ദ്രന്‌ പിന്തുണയർപ്പിച്ച്‌ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേജിലിട്ട പോസ്‌റ്ററിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. ‘കള്ളനൊപ്പം കള്ളപ്പണത്തിനൊപ്പം’ എന്ന വാചകമാണ്‌ കൂടുതൽ പേരും ആവർത്തിച്ചത്‌. 15,000 കമന്റിൽ 12,000 വും സുരേന്ദ്രനെതിരായിരുന്നു.

ധർമരാജനുമായുള്ള ബന്ധത്തിൽ തെറ്റില്ലെന്ന്‌ കൃഷ്‌ണദാസ്‌
കൊടകര കുഴൽപ്പണക്കേസ്‌ സൂത്രധാരൻ  ധർമരാജനുമായുള്ള ബിജെപി നേതാക്കളുടെ ബന്ധത്തിൽ അസ്വാഭാവികതയില്ലെന്ന്‌ ദേശീയ നിർവാഹക സമിതി അംഗം  പി കെ കൃഷ്‌ണദാസ്‌. അദ്ദേഹത്തിന്‌ പാർടി തെരഞ്ഞെടുപ്പ്‌ സാമഗ്രി കൊണ്ടുപോകാനുള്ള  ചുമതല നൽകിയിരുന്നു. പണം കവർന്നപ്പോൾ ധർമരാജൻ ബിജെപി നേതാക്കളെ വിളിച്ചിട്ടുണ്ട്‌. അതിൽ അസ്വാഭാവികതയില്ല. എന്നാൽ ആ പണം ബിജെപിയ്‌ക്കായി കൊണ്ടുവന്നതുകൊണ്ടല്ലേ നേതാക്കളെ വിളിച്ചതെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം പറയാതെ വാർത്താ സമ്മേളനത്തിൽ കൃഷ്‌ണദാസ്‌  ഒഴിഞ്ഞുമാറി. സി കെ ജാനുവിന്‌ പണം നൽകിയതിൽ  എൻഡിഎ  ഘടകകക്ഷി നേതാക്കൾ പരാതി ഉയർത്തിയത്‌ സംബന്ധിച്ച്‌   കെ സുരേന്ദ്രൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ബിജെപിക്കെതിരെ   അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌. ഇതിനെതിരെ 10ന്‌ ബൂത്ത്‌ അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ നടത്തും. പ്രശ്‌നം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top