30 May Tuesday

കോണ്‍ഗ്രസ്‌ മൗനം ഭയംകൊണ്ട് , ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡയാണ് കോൺഗ്രസും ഉദ്ദേശിക്കുന്നത് : പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

കട്ടപ്പന
ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ഭയംകൊണ്ടാണ്‌ കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അക്രമം കണ്ടില്ലെന്ന്‌ നടിക്കുന്നതെന്ന് ജാഥ മാനേജർ പി കെ ബിജു പറഞ്ഞു.  വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ പോലും കോൺഗ്രസ് തയ്യാറല്ല. ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡയാണ് കോൺഗ്രസും ഉദ്ദേശിക്കുന്നത്. സവർണ, കോർപ്പറേറ്റ് സംരക്ഷണമാണ് സംഘപരിവാറിന്റേത്. കർഷകരും തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന സാധാരണക്കാരെ അവർ പൂർണമായും അവഗണിച്ചു.

പശുവിനെ അമ്മയായി കാണുന്ന സംഘപരിവാർ ത്രിപുരയിൽ അക്രമം അഴിച്ചുവിട്ട് അവയെ ചുട്ടെരിച്ച് കൊന്നൊടുക്കുന്നു. മനുസ്മൃതി അനുസരിച്ചുള്ള ചാതുർവർണ്യ വ്യവസ്ഥിതിയിലുള്ള രാജ്യത്തിനാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ആർഎസ്എസിന്റെ മുന്നിൽ തലകുനിക്കാത്ത  പിണറായി വിജയൻ എല്ലാത്തരം കടന്നാക്രമങ്ങളെയും അതിജീവിച്ചും കേരളത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകുകയാണ്. സ്വീകരണ കേന്ദ്രങ്ങളിലെ ജനസാഗരം ജാഥയ്ക്കുള്ള ജനകീയ പിന്തുണയാണെന്നും പി കെ ബിജു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top