18 July Thursday

പാർലമെന്ററി പാർടിയിലെ 5ൽ മൂന്നുപേരും തനിക്കൊപ്പമെന്ന് പി ജെ ജോസഫ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

പത്തനംതിട്ട> കെ എം മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പി ജെ ജോസഫ്. പത്തനംതിട്ടയിൽ കേരള കോൺഗ്രസ‌് യോഗം ഉദ‌്ഘാടനം ചെയ്യാനെത്തിയ പി ജെ ജോസഫ‌് മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു. കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ അഞ്ച‌് അംഗങ്ങളിൽ മൂന്നുപേരും തനിക്കൊപ്പമാണെന്നും പി ജെ ജോസഫ‌് അവകാശപ്പെട്ടു.

ആൾമാറാട്ടം നടത്തിയാണ് ജോസ് കെ മാണി ജനറൽ ബോഡി വിളിച്ചു ചേർത്തത‌്. കേരളാ കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ‌് ചെയർമാനാണ്  പകരം ചുമതല. കേരള കോൺഗ്രസിന്റ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്ത് നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ‌്.

പാർലമെന്ററി പാർടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ എം മാണിയുടെ കാലം മുതൽക്കേ കേരള കോൺഗ്രസ് പിന്തുടരുന്ന കീഴ‌്‌വഴക്കം. പാർടിയിൽ 60 ശതമാനത്തിൽ അധികം ആളുകൾക്കും സമവായത്തോടാണ് താൽപര്യമെന്നും എന്നാൽ, ജോസ് കെ മാണി സമവായ സാധ്യത ഇല്ലാതാക്കുകയാണെന്നും പി ജെ ജോസഫ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top