12 November Tuesday

ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുത്തു; തീരുമാനം നിലനിൽക്കില്ല, യോഗം അനധികൃതമെന്ന് പി ജെ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

തൊടുപുഴ> ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്. പാർട്ടിയുടെ ഭരണഘടനാ അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയൂ. 10 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയ ശേഷമേ സംസ്ഥാന സമിതി വിളിക്കാനാകു. അതില്ലാതെയാണ്  ഇന്ന് വിളിച്ചുകൂട്ടിയത്. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

റിട്ടേർണിംഗ് ഓഫീസർ ഇല്ലാതെയാണ് യോഗം കൂടിയത്. അതോടൊപ്പം പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന സമിതി അംഗങ്ങളല്ല. സംസ്ഥാന സമിതിയിലുള്ള ചുരുക്കം അംഗങ്ങളെ പങ്കെടുത്തിട്ടൊള്ളു. ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ  ചെയർമാന്റെ ചാർജ് വഹിക്കുന്ന ആൾക്കോ മാത്രമാണ് യോഗം വിളിക്കാൻ അനുമതിയൊള്ളു.

തികച്ചും അനധികൃതമായ യോഗമാണ് വിളിച്ചത്. അതുകൊണ്ട് തന്നെ ആ തീരുമാനം നിലനിൽക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top