13 November Wednesday

ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

ന്യൂഡൽഹി > ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രധനമന്ത്രി പി .ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ഡയറക്ട്രേറ്റിന് അനുമതി. സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ജയിലില്‍ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി നല്‍കിയത്. ചോദ്യം ചെയ്ത ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി ഡല്‍ഹി കോടതിയോട് നേരത്തെ ഇഡി അനുമതി തേടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.

പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.

2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.


പ്രധാന വാർത്തകൾ
 Top