20 June Sunday

ഓക്സിജൻ ജനറേറ്റർ പ്ലാന്റ്‌ പട്ടികയിൽ മലപ്പുറമില്ല; എളമരം കരീം കേന്ദ്രത്തിന്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
മലപ്പുറം > മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിർമാണം ആരംഭിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റിന് അനുമതി നൽകാത്തതിനെതിരെ എളമരം കരീം എംപി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധനന്‌ കത്തയച്ചു. നിയുക്ത എംഎൽഎ പി നന്ദകുമാറിന്റെ ഇടപെടലിനെ തുടർന്നാണ്‌ കത്തയച്ചത്‌.
 
പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾ തുടങ്ങിയെങ്കിലും കേന്ദ്രസർക്കാർ ഇറക്കിയ പ്ലാന്റ്‌ അനുവദിച്ച ജില്ലകളുടെ പട്ടികയിൽ മലപ്പുറത്തിന്റെ പേര്‌ ഉണ്ടായിരുന്നില്ല. ഇതോടെ നിർമാണ പ്രവൃത്തി നിർത്തിവച്ചു. മിനുട്ടിൽ 1500 ലിറ്റർ ഉൽപ്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് ഏഴ്‌ ദിവസംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടത്‌.
 
എൻഎച്ച്എഐ അധികൃതർ മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതോടെ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയും ആരംഭിച്ചു. ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്ലാന്റ്‌ സ്ഥാപിക്കുന്നതിലൂടെ പരമാവധി ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top