18 June Friday

ഓക്‌സിജൻ ഉൽപ്പാദനം കൂട്ടും: നടപടി ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ലഭ്യത ഉറപ്പ്‌ വരുത്താനുള്ള പ്രവർത്തനം നടന്നുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ് തുടങ്ങിയ ഇടങ്ങളിൽ ഓക്സിജൻ നിർമാണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ  അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

തിരുവനന്തപുരത്ത് പുതുതായി നിർമിച്ച പ്ലാന്റ്  ശനിയാഴ്‌ച  കമീഷൻ ചെയ്യും. ഒമ്പത്‌ യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 38 യൂണിറ്റിൽ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. സർക്കാർ കൈവശം ബൾക്ക് ഓക്സിജൻ സിലിൻഡർ 6,008 എണ്ണവും ബി ടൈപ്പ് സിലിൻഡർ 21,888 എണ്ണവുമുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്ക് 119.7 മെട്രിക് ടണ്ണുണ്ട്. ശരാശരി  ഉപയോഗം 111.49 മെട്രിക് ടണ്ണാണ്.

എന്നാൽ, കൈവശം  220.09  മെട്രിക് ടണ്ണുണ്ട്. ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് എട്ട്‌ സർക്കാർ മെഡിക്കൽ കോളേജിലും നിലവിലുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top