20 August Saturday

ഒഎൻജിസി ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ ഒരു മലയാളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

സഞ്ജു ഫ്രാൻസിസ്

കണ്ണൂർ>  മുംബൈയിൽ ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ വീണ്‌ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലത്തെ ‘കൃപ’യിൽ കെ സഞ്ജു ഫ്രാൻസിസ് (38) ആണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സർഫ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കാറ്ററിങ് കമ്പനിയിലെ ജീവനക്കരനാണ്‌.

ഒഎൻജിസിയുടെ സാ​ഗർ കിരൺ എന്ന റിഗ്ഗിലേക്ക് ഭക്ഷണമെത്തിക്കാൻ പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ കടലിൽ വീണത്. ഒഎൻജിസിയുടെ ആറ് ജീവനക്കാരും പൈലറ്റുമാരുൾപ്പടെ ഒമ്പതുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാലുപേർ മരിച്ചു.അഞ്ചുപേരെ രക്ഷപ്പെടുത്തി.

പരേതനായ കെ സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ് സഞ്ജു. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്. സഞ്ജു ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സഞ്ചു ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെയും  സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top