18 September Wednesday

കെ ജി ജോർജിന്‌ ഒരുലക്ഷം രൂപ ചികിത്സാസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം > പ്രമുഖ സിനിമാ സംവിധായകൻ കെ ജി ജോർജിന് ചികിത്സാസഹായമായി ഒരു ലക്ഷംരൂപ അനുവദിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സാ ചെലവുകൾക്ക്‌ പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന അദ്ദേഹത്തിന് ധനസഹായം നൽകണമെന്ന് ജോൺ ഫെർണാണ്ടസ് എംഎൽഎ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അശരണരും രോഗബാധിതരുമായ കലാ സാംസ്കാരിക പ്രവർത്തകർക്ക് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു ലക്ഷംരൂപ അനുവദിക്കാൻ തീരുമാനിച്ചത്.


പ്രധാന വാർത്തകൾ
 Top