26 October Monday

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

കൊച്ചി > ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ടിബി 173964 ടിക്കറ്റിന്. കൊച്ചി കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരനായ അളഗർസ്വാമിയാണ് ടിക്കറ്റ് വിറ്റത്. സമ്മാനാർഹനായത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top