22 January Saturday

കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

കോഴിക്കോട്‌ > കോഴിക്കോടും ഒമിക്രോൺ ആശങ്ക. യു കെയിൽ 21ന്‌ എത്തിയ കോഴിക്കോട്‌ സ്വദേശിയായ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 26നാണ്‌ ഇയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.  സ്രവം ജനിതക ശ്രേണീകരണ പരിശോധനയ്‌ക്ക്‌ അയച്ചതായി കോഴിക്കോട്‌ ഡിഎംഒ ഉമർ ഫറൂഖ്‌ അറിയിച്ചു.

യു കെയിൽനിന്ന്‌ എത്തിയയാളുടെ അമ്മയ്‌ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്‌ക്ക്‌ എടുത്തിട്ടുണ്ട്‌. കഴിഞ്ഞമാസം 21ന്‌ നാട്ടിൽ എത്തിയ ശേഷം  നാല്‌ ജില്ലകളിൽ യാത്ര ചെയ്‌തിരുന്നു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വിവിധ ജില്ലകൾക്ക്‌ കൈമാറിയതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഡിഎംഒ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top